നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

മന്ത്രി ബാബുവിന് 200 കോടി രൂപയുടെ ആസ്തി: ബിജു രമേശ്

കൊച്ചി∙ എക്സൈസ് മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബാറുടമ ബിജു രമേശ്. മരുമക്കളുടെ പേരിൽ ഡയറി ഫാമും ഏക്കറുകണക്കിന് തോട്ടവും വാങ്ങി. ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണ് ബാബുവിന്റെ കൈയ്യിലുള്ളതെന്നും ബിജു രമേശ് പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് ബാറുടമകൾ 24 കോടി രൂപ പിരിച്ചു നൽകി. യുഡിഎഫ് എംഎൽഎമാർക്കും പണം നൽകിയിട്ടുണ്ടാകാം. ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ നൽകി. കൂടുതൽ നൽകണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യം തന്നെ അറിയിച്ചത് ബാബുവാണെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.
മന്ത്രിമാർക്കെതിരായ ബാർകോഴക്കേസിൽ ബിജു രമേശിനു പൂർണ പിന്തുണ നൽകുന്നതിന് ഇന്നലെ ചേർന്ന ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ നിർവാഹകസമിതിയോഗം തീരുമാനിച്ചിരുന്നു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment