നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

പ്രോസിക്യൂട്ട് ചെയ്താൽ ബാലസുബ്രഹ്മണ്യത്തെ വഴിനടക്കാന്‍ അനുവദിക്കില്ല: പി.സി. ജോർജ്

കോട്ടയം∙ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാക്കിയാല്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ആഭ്യന്തരമന്ത്രിയേയും ഡിജിപിയേയും തേജോവധം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമസെക്രട്ടറി ശുപാര്‍ശ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.
നിഷാം കേസിലെ സ്വാമി ഡിജിപിയാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രസ്താവന തിരുത്തണം. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ശ്രമിച്ചെന്ന പരാതിയിൽ പി.സി. ജോർജ് എംഎൽഎയെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിനു ശുപാർശ നൽകിയിരുന്നു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment