നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പകല്‍ക്കൊള്ള

കോഴിക്കോട്: ദീര്‍ഘ ദൂര റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് വന്‍ ലാഭം കൊയ്യാന്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ അവസരമൊരുക്കുന്നു. കെഎസ്ആര്‍ടിസി ബസിന്റെ വേഗത കുറച്ച് സ്വകാര്യബസുകളെ മുന്‍പില്‍ കയറ്റിവിടുന്നതിന് പ്രതിഫലവും കൈപ്പറ്റുന്നു. പാലാ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സ്വകാര്യബസുകാരില്‍ നിന്ന് പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കെഎസ്ആര്‍ടിസിയെ രക്ഷിക്കേണ്ടവര്‍, സ്വന്തം കീശ വീര്‍പ്പിക്കുന്നതിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ മനസിലായത്. 

ദീര്‍ഘദൂര റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഓടി തളരുന്നതിന്‍റെ കാരണം എത്ര ശ്രമിച്ചിട്ടും പിടികിട്ടുന്നില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍ റൂട്ടുകളിലെ കെഎസ്ആര്‍ടിസിയുടെ പ്രകടനം മോശമാവുകയും ചെയ്യുന്നു. ചില സ്വകാര്യബസ് ഡ്രൈവര്‍മാരില്‍ നിന്നു തന്നെ വീണുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ഇതേകുറിച്ചന്വേഷിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ദിവസവും പണം കൊടുത്താല്‍ സ്വകാര്യ ബസുകുകള്‍ക്ക് റൂട്ടില്‍ ലാഭം കൊയ്യാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കോഴിക്കോട്ടെ പ്രധാന പണപിരിവുകാരനായ ഡ്രൈവറെ കുറിച്ചും ഇവര്‍ സൂചന നല്‍കി.

പാലാ-കോഴിക്കോട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിനെ ഞങ്ങള്‍ പിന്തുടര്‍ന്നു. ഇഴഞ്ഞുനീങ്ങിയും ചിലപ്പോഴൊക്കെ വേഗത കൂട്ടിയും ലക്ഷ്യസ്ഥാനത്ത് തോന്നുമ്പോള്‍ എത്തിച്ചേരുന്ന ഈ തന്ത്രം പാവം യാത്രക്കാര്‍ക്ക് മനസിലാവന്നേോയില്ല. രാവിലെ 11. 30ന് പാലായില്‍ നിന്ന് പുറപ്പെട്ട ബസ് രാത്രി എട്ടുമണിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. ബസ് കയറ്റിയിട്ട ശേഷം ഡ്രൈവര്‍ എവിടേക്കാണ് നീങ്ങുന്നത്. പിന്നാലെ ഏഷ്യാനെറ്റ് സംഘവും കൂടി. ഡ്രൈവറുടെ ലക്ഷ്യസ്ഥാനം സ്വകാര്യബസ് ബസ് സ്റ്റാന്‍ഡ്. പിന്നീട് കാണുന്നത് ഞെട്ടിക്കുന്നു കാഴ്ചകള്‍. സ്വകാര്യബസുകാരില്‍ നിന്ന് ഓടി നടന്ന് പ്രതിഫലം പറ്റുകയാണ് ഇയാള്‍. ഒരു സ്വകാര്യ ബസ് മുതലാളിയെന്ന രീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ഇതേക്കുറിച്ച് സംസാരിച്ചത്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment