നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

മന്ത്രിയെ മാനിക്കാത്ത ഋഷിരാജ് സിങ്ങിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം∙ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാനിക്കാതിരുന്ന എഡിജിപി: ഋഷിരാജ് സിങ്ങിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രി വന്നപ്പോൾ എഴുന്നേൽക്കാത്തതും അതിന് ഋഷിരാജ് സിങ് നൽകിയ ന്യായീകരണവും ശരിയായില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കി. അതിനാൽ സസ്പെൻഷൻ വേണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ മൗനം പാലിച്ചു.
അൻവർ സാദത്ത് എംഎൽഎയാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണിത്. ഈ പ്രവണത അനുവദിക്കാനാകില്ല. ഇത്തരമൊരു കീഴ്‌വഴക്കം തെറ്റായ സന്ദേശം നൽകുമെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. മന്ത്രി വന്നപ്പോൾ ഋഷിരാജ് സിങ് എഴുന്നേൽക്കാത്തത് മനഃപൂർവമെങ്കിൽ തെറ്റാണെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.
രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോൾ എഡിജിപി ഋഷിരാജ് സിങ് എഴുന്നേൽക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്. വേദിയുടെ മുൻനിരയിലെ സോഫയിൽ നേരത്തെ തന്നെ ഋഷിരാജ്സിങ് ഇരിപ്പുണ്ടായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കിൽ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എഴുന്നേറ്റു നിന്നു. മന്ത്രി എത്തിയിട്ടും ഋഷിരാജ് സിങ് അനങ്ങിയില്ല.
എന്നാൽ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികൾ വരുമ്പോൾ വേദിയിലുള്ളവർ എഴുന്നേൽക്കണമെന്നു പ്രോട്ടോക്കോളിൽ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം. ഋഷിരാജ് സിങ്ങിന്റെ ഈ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ കൂടുതൽ വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment