നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

വളാഞ്ചേരി അപകടം: കുടുംബത്തിലെ മൂന്നുപേർ മരിച്ചു

 വളാഞ്ചേരി ∙ ദേശീയപാതയിൽ വട്ടപ്പാറ അടിയിൽ ബൈക്കിനു പിന്നിൽ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നോമ്പുതുറ കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. കാവുംപുറം കാളിയാല ചോലക്കൽ സ്വദേശി പാറക്കൽ ഉസ്മാൻ (33), ഭാര്യ ഫൗസിയ (30), മകൾ നിഹാല (12) എന്നിവരാണു മരിച്ചത്. കഞ്ഞിപ്പുരയിലുള്ള ഉസ്മാന്റെ സഹോദരിയുടെ വീട്ടിൽനിന്നു നോമ്പുതുറ കഴിഞ്ഞു മടങ്ങുമ്പോൾ ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം. പരുക്കേറ്റ ലോറി ഡ്രൈവർ പ്രമോദ് (26) വളാ‍ഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിൽസയിലാണ്.

 കഞ്ഞിപ്പുരയിൽനിന്ന് കാളിയാലയിലെ വീട്ടിലേക്കു വരികയായിരുന്ന ഉസ്മാന്റെ ബൈക്ക് കാവുംപുറം പാലത്തിനു സമീപമുള്ള വേഗനിയന്ത്രണ വരമ്പുകളിൽ കയറി ഇറങ്ങുന്നതിനിടെ പിന്നിൽനിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി എതിർ ഭാഗത്തുനിന്നു വന്ന മറ്റൊരു ലോറിയിലും ഇടിച്ചു.
ലോറിക്കടിയിൽപ്പെട്ട ഉസ്മാനെയും കുടുംബത്തെയും ഓടിക്കൂടിയ നാട്ടുകാർ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗതം മുടങ്ങി. തിരൂരിൽനിന്ന് അഗ്‍നിശമന സേനയും വളാഞ്ചേരി പൊലീസും സംഭവസ്ഥലത്തെത്തി.

നോമ്പുതുറയ്ക്ക് ഇവരോടൊപ്പംപോയ മൂത്ത മകൻ, ഉസ്മാന്റെ സഹോദരിയുടെ വീട്ടിൽത്തന്നെ താമസിക്കുകയായിരുന്നു. ഉസ്മാൻ ദുബായിൽനിന്നു നാട്ടിലെത്തിയിട്ടു നാലു ദിവസമേ ആയിട്ടുള്ളൂ. ഇവർ പുതിയതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശം പെരുനാളിനുശേഷം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
അപകടവാർ‌ത്തയറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment