നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു

കോഴിക്കോട് ∙ പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന അലക്സാണ്ടർ ജേക്കബ് കമ്മിറ്റി റിപ്പോർട്ട് പൊലീസ് തലപ്പത്തെ പുരുഷമേധാവികൾ അട്ടിമറിച്ചു. 2016ൽ സേനയിൽ 10% വനിതാപ്രതിനിധ്യം എന്ന ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യവും ഇപ്പോഴത്തെ അവസ്ഥയിൽ ഫലം കാണില്ല. ഇതിനുള്ള ഒരു നടപടിയും ആഭ്യന്തരവകുപ്പിൽ ഇനിയും ആരംഭിച്ചിട്ടില്ല.
സംസ്ഥാനത്തെ ജനസംഖ്യയിൽ സ്ത്രീകൾ 50% ആയതിനാൽ സേനയിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമെങ്കിലും വേണമെന്ന കമ്മിറ്റി നിർദേശമുള്ളപ്പോഴാണ് 10 ശതമാനമെങ്കിലും ഉയർത്താനുള്ള ശ്രമങ്ങൾ പാഴാകുന്നത്. നിലവിൽ 5.5 ശതമാനമാണു സേനയിൽ വനിതാ പ്രാതിനിധ്യം. ഓഫിസർമാരുടെ കാര്യത്തിൽ ഇതു 3.6% മാത്രവും. ലൈംഗികപീഡനത്തിന് ഇരയാകുന്ന 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തേണ്ടതു സബ് ഇൻസ്പെക്ടർ‌ റാങ്കിൽ കുറയാത്ത വനിതാ ഓഫിസർ ആയിരിക്കണമെന്നു നിയമം അനുശാസിക്കുന്നുണ്ട്.
കൂടാതെ വനിതാ പൊലീസുകാരുടെ ജോലി മൊഴി രേഖപ്പെടുത്തലിൽ മാത്രമായി ഒതുങ്ങുന്നതായും കേസ് അന്വേഷണം പൂർണമായും പുരുഷ പൊലീസുകാർ നിയന്ത്രിക്കുന്നതുമെല്ലാം വിലയിരുത്തിയാണ് അലക്സാണ്ടർ ജേക്കബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലെ ഒരു ശുപാർശ പോലും നടപ്പാക്കിയിട്ടില്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷണവും ക്രമസമാധാനപാലന ഡ്യൂട്ടിയും നിർവഹിക്കുമ്പോഴാണു കേരളത്തിൽ ഇത്തരം സ്ഥിതിയുള്ളത്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment