നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

പാക് തടവില്‍ കഴിഞ്ഞിരുന്ന 163 മത്സ്യതൊഴിലാളികള്‍ക്ക് മോചനം

കറാച്ചി: തടവില്‍ കഴിഞ്ഞിരുന്ന 163 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളടക്കമുള്ള തടവുകാരെയാണ് മോചിപ്പിച്ചത്. ലാന്‍ധി, മാലിര്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം.

11 വയസ്സു പ്രായമുള്ള ഒരു കുട്ടിയും മോചിപ്പിച്ചവരിലുള്‍പ്പെടുന്നതായി സിന്ധ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. സമ്മാനങ്ങളും പണവും നല്‍കിയാണ് പാകിസ്താന്‍ ഇവരെ അയയ്ക്കുന്നത്.

റഷ്യയില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തടവിലാക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ വിട്ടയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു. 355 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താനില്‍ ജയില്‍ കഴിയുന്നത്. 27 പേര്‍ ഇന്ത്യന്‍ ജയിലിലും തടങ്കലിലാണ്.

Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment