നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

മൂന്നു മാസത്തിനിടെ എഎപി സർക്കാർ പരസ്യത്തിന് ചിലവഴിച്ചത് 22 കോടി

ന്യൂഡൽഹി∙ കഴിഞ്ഞ മൂന്നുമാസത്തിനിടെ ആം ആദ്മി പാർട്ടി സർക്കാർ പരസ്യങ്ങൾക്കായി ചിലവഴിച്ചത് 22 കോടി രൂപ. പത്രത്തിലും ടെലിവിഷനിലുമായി പരസ്യങ്ങൾക്ക് ചിലവഴിച്ചതാണ് ഈ തുക. കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി എഎപി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. സാധാരണ ജനങ്ങൾ നൽകുന്ന നികുതിപ്പണം ആവശ്യമില്ലാതെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നു. സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മൊത്തം ബജറ്റിനേക്കാളും അധികമാണ് പരസ്യങ്ങൾക്കായി ചിലവഴിച്ചിരിക്കുന്ന തുകയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ പരസ്യങ്ങൾക്കായി സർക്കാർ ചിലവഴിച്ചിരിക്കുന്ന തുകയെത്രയെന്ന് വ്യക്തമാക്കണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പൊതുജനത്തിന്റെ പണം ഉപയോഗിച്ചു പരസ്യം നൽകുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചീഫ് ജസ്റ്റിസിന്റെയും ചിത്രങ്ങൾ മാത്രമേ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് മേയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment