നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

കൊമെന്‍ ചുഴലി: മഴയും വെള്ളപ്പൊക്കവും രൂക്ഷം: പശ്ചിമബംഗാളില്‍ 50 മരണം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വീശിയടിച്ച കൊമെന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. പശ്ചിമബംഗാള്‍, ഒഡീഷ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ 75ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ മഴയിലും കാറ്റിലുമായി 50ലേറെ പേര്‍ മരിച്ചു. ഇതില്‍ നാലു കുട്ടികളും ഉള്‍പ്പെടും. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.

നോര്‍ത്ത് പര്‍ഗാന ജില്ലയിലെ ബര്‍സാതില്‍ നാലു പേര്‍ക്ക് ഇടിമിന്നലേറ്റതായും ഇവരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും കെട്ടിടങ്ങള്‍ നിലംപതിച്ചു. മുര്‍ഷിദാബാദ്, ബങ്കുര, നോര്‍ത്ത് പര്‍ഗാന എന്നിവിടങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. പ്രളയം ബാധിച്ച ജവ്ദനാഗ് ഗ്രാമത്തില്‍ നിന്ന് 450ഓളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഭഗീരഥി നദിയിലെ ജലനിരപ്പുയര്‍ന്നതാണ് പ്രദേശത്ത് പ്രളയത്തിന് കാരണമായത്. ഗ്രാമത്തില്‍ കുടുങ്ങി കിടക്കുന്ന 150ഓളം പേരെ രക്ഷപ്പെടുത്തുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍ നടക്കുകയാണെന്നു ബര്‍ദ്വാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സൗമിത്ര മോഹന്‍ വ്യക്തമാക്കി. ബര്‍ദ്വാന്‍, മുര്‍ഷിദാബാദ്, വെസ്റ്റ് മിഡ്‌നാപൂര്‍, ഹൗറ ജില്ലകളെയും കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളും താറുമാറായി.

കൊമെന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി മണിപ്പൂരിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 20 പേര്‍ മരിച്ചു. ഇംഫാലില്‍ നിന്നു 180 കി.മീറ്റര്‍ അകലെ ജൂമല്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ 60കാരനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മ്യാന്മര്‍ അതിര്‍ത്തി ജില്ലയായ ചാന്ദലിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അസം റൈഫിള്‍സ് സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മണിപ്പൂരിലുണ്ട്. നദീതീരദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഡീഷയിലെ പത്തു ഗ്രാമങ്ങള്‍ ദിവസങ്ങളായി പെയ്യുന്ന മഴയില്‍ വെള്ളത്തിനടിയിലായി. കാറ്റിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 597 ഗ്രാമങ്ങളിലായി 4,79,000 ത്തോളം പേരെ മഴ സാരമായി ബാധിച്ചിട്ടുണ്ട്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment