തിരുവനന്തപുരം: ലാന്റ് അസൈന്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തി റവന്യൂ വകുപ്പ് അസാധാരണ ഗസ്റ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപന പ്രകാരം മലയോര മേഖലയിലെ 2005 ജൂണ്‍ 1 വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കും.
നാല് ഏക്കര്‍ വരെ കൈവശാവകാശ ഭൂമിക്ക് പട്ടയം നല്‍കാനും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില് നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം ലഭിക്കും. ഇതോടെ 1977നു മുമ്പ് കുടിയേറിയ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറും.
1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് 2005 ലും 2009 ലും കൊണ്ടുവന്ന ഭേദഗതികള്‍ ഒഴിവാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ വന്നത്. 2005 ലെ ഭേദഗതിപ്രകാരം ഒരേക്കര്‍ കൈവശാവകാശ ഭൂമിക്ക് മാത്രമാണ് പട്ടയം ലഭിക്കുക.
2009ലെ ഭേദഗതിയോടെ പട്ടയം ലഭിച്ച ഭൂമിയുടെ കൈമാറ്റം 25 വര്‍ഷത്തേക്ക് തടയുന്നു. ഈ രണ്ട് ഭേദഗതികളും പിന്‍വലിച്ച് 2005ന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്.
0 comments:
Post a Comment