നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

ഭീകരസംഘ‌ടനയുടെ സ്ലീപ്പർ സെൽ ഏകോപിപ്പിച്ചയാൾ ജമ്മു കശ്മീരിൽ പിടിയിൽ

ശ്രീനഗർ∙ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ സ്ലീപ്പർ സെല്ലുകൾ ഏകോപിപ്പിച്ചയാൾ ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായി. ഡൽഹി വഴി ലണ്ടനിലേക്കു പോകാനൊരുങ്ങവെ ശ്രീനഗർ വിമാനത്താവളത്തിനു സമീപത്തുവച്ചാണ് ഫിസിയോതെറപ്പിസ്റ്റായ മുഹമ്മദ് ഷഹീൻ ബാബയെ (സെയ്ദ് ബിൻ താരിഖ്) (33) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചരാർ ഇ ഷരീഫ് സ്വദേശിയാണ് ബാബ.
കഴിഞ്ഞ 10 വർഷമായി ലണ്ടനിൽ താമസിക്കുന്ന ബാബ പാക്കിസ്ഥാന്‍ വംശജയായ യുഎസ് പൗരത്വമുള്ള യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇയാളെക്കൂടാതെ കശ്മീരിൽ ഭീകരരുമായി ബന്ധമുള്ള മറ്റ് അഞ്ച്പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാസം മുൻപാണ് ബാബ കശ്മീരിലെത്തിയത്. അന്നു മുതൽ സുരക്ഷ ഏജൻസികൾ ഇയാളെ നിരീക്ഷിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.
ഹവാല ഇടപാടുകളും ഇയാൾക്കുണ്ടായിരുന്നു. ബാബ യുകെയിലേക്കു മടങ്ങുന്നതിനു പിന്നാലെ നഗരത്തിലും കശ്മീരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ആക്രമണം നടത്താൻ ഇയാളുടെ കൂടെയുള്ളവർ തയാറെടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. താഴ്‌വരയിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. ഒരു ചൈനീസ് പിസ്റ്റളും ചില രേഖകളും, മൊബൈൽ ഫോണും അറസ്റ്റിലായ മറ്റുള്ളവരിൽ നിന്നു കണ്ടെത്തി. ആക്രമണം നടത്തുന്നതിനായി ഓരോരുത്തർക്കും സിം കാർഡുകളും പത്തുലക്ഷം രൂപയും ഇയാൾ നൽകിയതായും പൊലീസ് അറിയിച്ചു. പെങ്ങളുടെ വിവാഹത്തിനായാണ് ഇയാൾ കശ്മീരിലെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടനിലേക്കു മടങ്ങവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ലീപ്പർ സെല്ലിന്റെ കമാൻഡർ എന്ന രീതിയിൽ ബാബ സ്വയം അവരോധിച്ചിരിക്കുകയായിരുന്നു. ഇയാൾ ഭാര്യയുടെ നാടായ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോഴാണ് ഹിസ്ബുൽ കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയതും ബന്ധം സ്ഥാപിക്കുന്നതും. അവരുടെ നിർദേശത്താലാണ് കശ്മീരിൽ സ്ലീപ്പർ സെല്ലുകൾ ഇയാൾ രൂപീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment