നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

ഗുര്‍ദാസ്പൂര്‍ ആക്രമണം: ഭീകരര്‍ ധരിച്ചത് പാക് നിര്‍മ്മിത കയ്യുറകളെന്ന് അന്വേഷണസംഘം

ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ധരിച്ചിരുന്ന ഗ്ലൗസ് പാകിസ്താന്‍ നിര്‍മ്മിതമെന്ന് കണ്ടെത്തി. കയ്യുറയില്‍ മെയ്ഡ് ഇന്‍ പാകിസ്താന്‍ എന്ന ടാഗുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. കൂടാതെ, രാത്രി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്ന അഫ്ഗാനിസ്ഥാന്‍ വിതരണം ചെയ്ത വസ്തുക്കളും കണ്ടെത്തിയതായി അന്വേഷണസംഘം കണ്ടെത്തി.

പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ടാഗ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഓരാളുടെ കയ്യിലാണ് മെയ്ഡ് ഇന്‍ പാകിസ്താന്‍ എന്നെഴുതിയ ടാഗ് കണ്ടെത്തിയത്. ഇത് ആക്രമണത്തില്‍ പാകിസ്താനുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലും മറ്റ് തെളിവുകളൊന്നും കണ്ടെത്താനായില്ല. യു.എസ് സര്‍ക്കാറിന്റെ ലേബലുള്ള രാത്രികാല ദൃശ്യങ്ങള്‍ വ്യക്തമാക്കുന്ന ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തി. ഭീകരര്‍ക്ക് ഈ ഉപകരണം അഫ്ഗാനിസ്താനില്‍ നിന്ന് ലഭിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഗുര്‍ദാസ്പൂരിലെ ദിനഗറില്‍ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് ബല്‍ജിത് സിങ് അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെയും 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസെന വധിച്ചത്.

Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

1 comments: