നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി ∙ ഇന്നലെ പിടിയിലായ പാക്കിസ്ഥാൻ ഭീകരന്‍ മുഹമ്മദ് നവീദിനെ ഇന്ന് ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും. ജമ്മു പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഭീകരര്‍ പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ നവീദില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പേരും വയസും ഉള്‍പ്പടെ നവീദ് നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ പരസ്പര വൈരുദ്ധ്യമുണ്ട്. പിടിയിലായ ഉടനെ കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഇയാള്‍ പേരുമാറ്റിപറഞ്ഞിരുന്നു. ആദ്യം തനിക്ക് 20 വയസാണെന്ന് പറഞ്ഞ നവീദ് പിന്നെ 16 വയസെന്ന് തിരുത്തിപറഞ്ഞിരുന്നു.
മുഹമ്മദ് നവീദ് പാക്ക് സ്വദേശിയെന്ന് സമ്മതിച്ചതോടെ ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങള്‍ക്കു പിന്നിലെ പാക്ക് ബന്ധം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ശക്തമാക്കിയേക്കും.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment