നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

കേരളം നുഴഞ്ഞുകയറ്റത്തിനു സാധ്യതയുള്ള സ്ഥലം, സുരക്ഷശക്തമാക്കാൻ കേന്ദ്രം

തിരുവനന്തപുരം∙ ഭീകര ബന്ധമുള്ളവർ കടൽ കടന്നെത്തുന്നതു ത‌‌ടയാൻ കേരള തീരത്തു സുരക്ഷ ശക്തമാക്കുന്നു. ആലപ്പുഴയിൽനിന്നും ഇറാനിയൻ ബോട്ട് പിടികൂടിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ന‌‌ടപടി. ഇറാനിയൻ ബോട്ട് അതിർത്തി കടന്ന് കേരള തീരത്തെത്തിയത് അതീവ ഗൗരവമുള്ള സംഭവമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. നുഴഞ്ഞുകയറ്റത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് കേരളം എന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. ലഹരികടത്ത് ലോബിയുടെ സാന്നിധ്യം ശക്തമാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ ന‌ടന്ന സംസ്ഥാന ആഭ്യന്തരസെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗത്തിൽ കേരള തീരത്തെ നിലവിലെ സുരക്ഷാ മുന്നൊരുക്കങ്ങളെക്കുറിച്ച് കേന്ദ്രആഭ്യന്തര സെക്രട്ടറി വിശദീകരണം ആരാഞ്ഞു. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായാൽ കപ്പൽ ഗതാഗതം വർധിക്കും. അപ്പോഴത്തെ സാഹചര്യം നേരിടാൻ എന്തൊക്കെ മുന്നൊരുക്കങ്ങൾ ന‌ടത്താം എന്നതിനെക്കുറിച്ചും ചർച്ചയുണ്ടായി. എൽ‌ടിടിഇ ഇപ്പോൾ ശക്തമല്ലെങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസികളു‌ടെ വിലയിരുത്തൽ.
വിഴിഞ്ഞത്തോടടുത്തു നാവിക സേനയുടെ സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനം. കോസ്റ്റ് ഗാർഡിന്റെ സൗകര്യങ്ങൾ വർധിപ്പിക്കും. മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ പ്രത്യക സംവിധാനമൊരുക്കും. നാലുമാസത്തിനകം ഈ സംവിധാനം നിലവിൽവരും.
സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ കൂടുതൽ സഹായം ഉണ്ടാകണമെന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ശക്തമാക്കാൻ ന‌‌പ‌ടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നൽകി. കടൽത്തീരത്തോടു ചേർന്നുള്ള സംസ്ഥാനങ്ങൾക്കു നിരീക്ഷണത്തിനു കൂടുതൽ ബോട്ടുകൾ നൽകാനും യോഗത്തിൽ ധാരണയായി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കീഴിൽ അതതു സംസ്ഥാനങ്ങളിലെ ആഭ്യന്തരസെക്രട്ടറിമാരും ഡിജിപിമാരും അടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ കൃത്യമായ ഇടവേളകളിൽ യോഗം ചേര്‍ന്നു തുടർപ്രവർത്തനങ്ങൾ വിലയിരുത്തും. കേരളത്തിൽ നിന്നും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ടി.പി. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment