നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഇന്നു ബന്ദ്

ചെന്നൈ∙ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഇന്നു ബന്ദ്. വൈകിട്ട് ആറു വരെയാണ് ബന്ദ് ആചരിക്കുക. ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി.
വിസികെ, എംഡികെ, എംഎംകെ എന്നിവരാണ് സംസ്ഥാനമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്തത്. ഡിഎംഡികെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവര്‍ ബന്ദിനെ പിന്തുണയ്ക്കും. സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളുമുള്‍പ്പെടെ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പാർട്ടികളുടെ ആവശ്യം. മദ്യം മൂലം വലിയൊരു വിഭാഗം ജനങ്ങള്‍ നരകിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് മദ്യത്തിന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്നത്. അതിനാല്‍ എത്രയും വേഗം സംസ്ഥാന സര്‍ക്കാര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇവർ പറയുന്നു. ഒപ്പം മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സേലത്തും തിരുനല്‍വേലിയിലും നടന്ന സമരവും അക്രമാസക്തമായിരുന്നു. അതിനിടെ അടുത്ത തിങ്കളാഴ്ച മുതല്‍ മദ്യ നിരോധനത്തിനായി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. എന്നാല്‍ സര്‍ക്കാരിനെതിരെ ഒന്നും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം ആശയ ദാരിദ്ര്യം കൊണ്ട് തിരഞ്ഞെടുത്ത വിഷയമാണ് മദ്യ നിരോധനം എന്നാണ് അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ മറുപടി.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment