നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; വെടിവയ്പ്പ് തുടരുന്നു; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ∙ നുഴഞ്ഞു കയറുന്നതിനുള്ള ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ജമ്മു കശ്മീരിലെ കനാചക്ക് വഴി നുഴഞ്ഞുകയറുന്നതിനുള്ള ശ്രമമാണ് സൈന്യം തകർത്തത്. രാജ്യാന്തര അതിർത്തിക്കു സമീപം രാത്രിയിലും പുലർച്ചെയും ഭീകരരെ കണ്ടുവെന്ന് ബിഎസ്എഫ് പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ പട്ടാളക്കാർ ഇവർക്കു നേരെ വെടിയുതിർത്തു. അതേസമയം, പർഗ്‌വൽ സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
തുടർന്നു പുലർച്ചെ അഞ്ചു മണിയോടെ പാക്കിസ്ഥാൻ സൈന്യം പർഗ്‌വൽ, കനാചക്ക് സെക്ടറുകൾക്കു നേരെ വെടിവയ്പ്പു നടത്തുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പിൽ പതിനഞ്ചുകാരനായ ആൺകുട്ടിക്കു പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇരുസേനകൾ തമ്മിലുള്ള വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ചെറിയ ആയുധങ്ങളും പീരങ്കികളുമുപയോഗിച്ചാണ് പാക്കിസ്ഥാൻ റേഞ്ചേഴ്സ് ആക്രമണം നടത്തുന്നത്. തുല്യമായ രീതിയിൽ തന്നെയാണ് ഇന്ത്യൻ സൈന്യവും തിരിച്ചടിക്കുനനത്.
48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്. ഞായറാഴ്ച രാത്രിയിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള നാലു സെക്ടറുകൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ്പു നടത്തിയിരുന്നു. ജൂലൈയിൽ 19 തവണയാണ് ഇവിടെ വെടിവയ്പ് നടന്നത്. ഈ ആക്രമണങ്ങളിൽ മൂന്നു ജവാന്മാരുൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 14 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment