നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ

പനജി ∙ അഴിമതിക്കേസില്‍ ഗോവയിലെ മുൻ മന്ത്രി അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചര്‍ച്ചില്‍ അലിമാവോ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടെ ക്രൈംബ്രാഞ്ചാണ് അലിമാവോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.
ഗോവയില്‍ ജല മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര്‍ ലഭിക്കാന്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുയിസ് ബെര്‍ഗെര്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപ കോഴവാങ്ങിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അലിമാവോ.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തിനും അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. ‌2010 ലാണ് ഈ കരാര്‍ ഉറപ്പിച്ചത്.1200 കോടി രൂപയുടെ ജലമലിനജല ശുദ്ധീകരണ പ്ലാന്റിലെ ജോലി മൂന്നുവര്‍ഷമായി നടന്നുവരികയാണ്. അഴിമതി ആരോപണങ്ങൾ അലിമാവോ അംഗീകരിച്ചെന്നും അറസ്റ്റ് തുടർ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അലിമാവോയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment