നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി

കൊച്ചി∙ 10 ഏക്കർവരെയുള്ള മിച്ചഭൂമിക്ക് പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി ഭാഗികമായി തള്ളി. സ്വകാര്യവ്യക്തികൾക്ക് റജിസ്റ്റർ ചെയ്തുനൽകിയ നാലേക്കർ ഭൂമിക്കുമാത്രം ഭേദഗതി ബാധകം. പിന്തുടര്‍ച്ച പ്രകാരം ഭൂവുടമ ബന്ധുക്കള്‍ക്കു കൈമാറിയ ഭൂമിക്കും ബന്ധുക്കൾ മറ്റുള്ളവർക്കു കൈമാറിയ ഭൂമിക്കും ഇളവു ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. മിച്ചഭൂമി വിലയ്ക്കു വാങ്ങിയവർക്കും പട്ടയം നൽകാനായിരുന്നു നീക്കം.
2005ലാണ് മിച്ചഭൂമി പതിച്ചുനൽകാൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. ധനമന്ത്രി കെ.എം.മാണിയാണ് മിച്ചഭൂമി കച്ചവടത്തിന് ഭേദഗതി കൊണ്ടുവന്നത്. ഭൂപരിഷ്‌കരണ നിയമത്തിലെ 7(ഇ)ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍, പത്ത് ഏക്കര്‍ വരെ മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആ ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിക്കും. സീറോ ലാന്‍ഡ് പദ്ധതിയില്‍ സര്‍ക്കാറിന് ആവശ്യമായ ഭൂമി ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായപ്പോള്‍ 2012 ല്‍ ഈ പത്ത് ഏക്കറിന്റെ പരിധി സര്‍ക്കാര്‍തന്നെ നാല് ഏക്കറായി കുറച്ചു. ഭേദഗതി വന്നതോടെ നിരവധിപ്പേര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ഒരു കേസിലാണു ഹൈക്കോടതി ഇന്നു വിധി പ്രസ്താവിച്ചത്.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment