നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

പാക് ഭീകരനെ ജീവനോടെ പിടിച്ച ഗ്രാമീണർക്ക് പുരസ്കാരം നൽകുമെന്ന് രാജ്നാഥ് സിങ്

ഉധംപൂർ (ജമ്മു) ∙ ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരനെ പിടിച്ച ഗ്രാമീണർക്ക് പുരസ്കാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻമാരെ ആദരിക്കുമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം അപലപനീയമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതിർത്തികടന്നുള്ള ഭീകരവാദത്തെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ പുലർച്ചെയാണ് ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ഉധംപൂരിൽ ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ടു ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു. പുലർച്ചെ സമറോളി എന്ന സ്ഥലത്തു ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. 11 പേർക്കു പരുക്കേറ്റു. ഹരിയാനാ സ്വദേശി റോക്കി, ബംഗാൾ സ്വദേശി ശുഭേന്ദു റോയ് എന്നീ സൈനികരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു ഭീകരരിൽ ഒരാളെ വധിക്കുകയും മുഹമ്മദ് നവീദ് എന്ന ഇരുപതുകാരനെ പിടികൂടുകയും ചെയ്തു. ‌ ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നവീദ് ഒരു സ്കൂൾ കെട്ടിടത്തിൽ കയറി അഞ്ചുപേരെ ബന്ദികളാക്കി വച്ചു. തുടർന്നു തോക്കുചൂണ്ടി രക്ഷപ്പെടാനുള്ള വഴി കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബന്ദികളായ വിക്രംജിത്, രാകേഷ് എന്നിവർ കാണിച്ച ധീരതയാണ് ഇയാളെ കുടുക്കിയത്. രാകേഷ് അയാളെ പിടിച്ചുവയ്ക്കുകയും വിക്രംജിത് തോക്കു തട്ടിമാറ്റുകയും ചെയ്തു.
ബലപ്രയോഗത്തിനിടെ അയാൾ വെടിവച്ചെങ്കിലും ആർക്കും ജീവാപായമുണ്ടായില്ല. ഇതിനിടെ പ്രദേശം വളഞ്ഞിരുന്ന പൊലീസും സൈന്യവും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി. ആക്രമണത്തിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻമാരുടെ മൃതശരീരം ഔദ്യോഗിക ചടങ്ങുകൾക്ക്ശേഷം നാട്ടിലേക്ക് അയച്ചു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment