നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

ഭൂനിയമഭേദഗതി: കോൺഗ്രസിനുള്ളിൽ അതൃപ്തി; കയ്യേറ്റക്കാരെ സഹായിക്കുന്നതെന്ന് ആരോപണം

തിരുവനന്തപുരം∙ ഭൂനിയമത്തില്‍ ചര്‍ച്ചകള്‍ കൂടാതെ വലിയമാറ്റങ്ങള്‍ കൊണ്ടു വന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. കയ്യേറ്റക്കാരെ നേരിട്ടു സഹായിക്കുന്ന വ്യവസ്ഥകളടങ്ങുന്ന ഉത്തരവു ചര്‍ച്ചകൂടാതെ പുറപ്പെടുവിച്ചതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡിസിസിക്കും എതിര്‍പ്പുള്ളത്. ഇന്ന് കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനും റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.
അതേസമയം, ഭൂനിയമഭേദഗതി പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കയ്യേറ്റവും കുടിയേറ്റവും രണ്ടും രണ്ടാണ്. കയ്യേറ്റക്കാരെ സഹായിക്കുന്നതാണു ഭേദഗതി. ഇക്കാര്യം ആവശ്യപ്പെട്ട് സതീശൻ മുഖ്യമന്ത്രിക്കു കത്തയച്ചു. 2005 വരെയുള്ള കൈവശഭൂമിക്കു പട്ടയം നൽകാനുള്ള തീരുമാനം പിൻവലിക്കണം. യുഡിഎഫോ പാർട്ടിയോ അറിയാതെയുള്ള ഈ തീരുമാനം ആരുടേതാണെന്നു മുഖ്യമന്ത്രിയും റവന്യുമന്ത്രിയും വ്യക്തമാക്കണം. കുടിയേറ്റക്കാർക്കൊപ്പം കയ്യേറ്റക്കാരെക്കൂടി ഉൾപ്പെടുത്തി ഭൂമി പതിച്ചു നൽകാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
നിയമഭേദഗതി കയ്യേറ്റക്കാരെ സഹായിക്കുന്നതാണെന്നാണ് പാർട്ടിയിൽ പൊതുവെ ഉയർന്നിരിക്കുന്ന അഭിപ്രായം. നിബന്ധനകളില്ലാതെ ഉപാധികളും ഇളവു ചെയ്തു പട്ടയം നല്‍കുന്നത്, വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടുന്നതിനു ഇടയാക്കും. കൂടാതെ നാലേക്കര്‍വരെ ഭൂമി കൈയ്യേറ്റക്കാര്‍ക്കു പതിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പതിച്ചു നല്‍കുന്ന ഭൂമി 25 വര്‍ഷത്തേക്കു വില്‍ക്കരുത് എന്ന ചട്ടവും മാറ്റി. ഇത് റിസോട്ട്, ഭൂ മാഫിയകളെ വഴിവിട്ടു സഹായിക്കുന്നതാണെന്ന വിമര്‍ശനം വിളിച്ചു വരുത്തും.
പാര്‍ട്ടിയിലോ മുന്നണിയിലോ വിഷയം ചര്‍ച്ച ചെയ്തില്ല എന്നതും വിമര്‍ശനത്തിനു ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല നിയമസഭ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്കു പോലും ഈ ഭേദഗതികള്‍ വന്നില്ല. ഇത്ര തിരക്കിട്ട് ഇവ നടപ്പാക്കിയത് എന്തിനെന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.
അതേസമയം, ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ നടപടി പ്രഹസനമാണെന്ന് താമരശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചയാനിയിൽ അറിയിച്ചു. കർഷകവിരുദ്ധമായാണു സർക്കാരിന്റെ പ്രവർത്തനമെന്നും ബിഷപ്പ് പറഞ്ഞു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment